ആറ്റിങ്ങലിൽ പട്ടികജാതി ക്ഷേമസമിതി ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

 

ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ നക്രാംകോട്, ചിറ്റാറ്റിൻകര പ്രദേശങ്ങളിലാണ് പട്ടികജാതി ക്ഷേമസമിതി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകിയത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റുമായ എം.മുരളി കുട്ടികൾക്ക് ഫോണുകൾ കൈമാറിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ആഴ്ചകളിലായി ഈസ്റ്റ് കമ്മിറ്റി പരിധിയിൽ പഠന സൗകര്യമില്ലാത്ത പട്ടികജാതി പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് സംഘടനയുടെ നേതൃത്വത്തിൽ നിരവധി ഫോണും ടിവിയും വിതരണം ചെയ്തിരുന്നു. തുടർന്നും ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി സംഘടനാപരമായി ഇവർക്ക് വേണ്ട പരമാവധി സഹായങ്ങൾ ലഭ്യമാക്കുമെന്നും സെക്രട്ടറി എസ്.സാബു അറിയിച്ചു. കൗൺസിലർ രാജഗോപാലൻ പോറ്റി, പ്രസിഡന്റ് അശോകൻ, ശശി സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ മഹേന്ദ്രലാൽ, രാമചന്ദ്രൻ, മുൻ കൗൺസിലർ ഗായത്രി ദേവി തുടങ്ങിയവർ പങ്കെടുത്തു.