ആറ്റിങ്ങലിന് ഇന്ന് ആശ്വാസം : 11 പേർക്ക് രോഗമുക്തി, ഒരാൾക്ക് കൂടി പോസിറ്റീവ് 

 

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 പേരാണ് രോഗബാധിതർ. ഇതിൽ 134 പേർ ഹോം ഐസൊലേഷനിലും, 9 പേർ സി.എഫ്.എൽ.റ്റി.സി യിലും, 7 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 11 പേർ രോഗമുക്തരാകുകയും, പുതിയതായി 1 ആൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 47 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.

നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 77 പേരും, ശ്രീപാദത്തിൽ 41 പേരും കഴിയുന്നതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.