ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ  ട്രാൻസ്പോർട്ട് ജീവനക്കാരുടെ സമരം

 

കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ച അഡീഷണൽടാക്സ് പിൻവലിക്കുക,  നിത്യേനവർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഡീസൽ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരളത്തിലാകെ കേന്ദ്ര സർക്കാരാഫീസിനു മുന്നിൽ പ്രതിഷേധിച്ചു.  ആറ്റിങ്ങൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന  സമരം സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എസ്.അജയകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.പി.അജി, യൂണിറ്റ് പ്രസിഡൻ്റ് പ്രവീൺ ചന്ദ്രൻ ,സെക്രട്ടറി ആർ.ജഗന്നാഥൻ, വി.ബാബു കുമാർ, ആർ.ഉണ്ണികഷ്ണൻ, ആർ.അഭിലാഷ്, എസ്.ജെ. അരുൺ ജിത്ത്, എസ്.അനിൽകുമാർ, എസ്.സുനിൽകുമാർ, നന്ദകുമാർ ജീ നായർ, വി.സുരേഷ് കുമാർ, എസ്.ജയകുമാർ, പി.എസ്.മിഥുൻ, ദീപുരാജ്, എം.മനു, വി.കെ.ബിനോയി തുടങ്ങിയവർ പങ്കെടുത്തു.