ആറ്റിങ്ങൽ ടൗൺ യുപി സ്കൂളിൽ വച്ച് നടത്തിയ സെന്റിനിയൽ സർവ്വെയിൽ 81 ആർ.റ്റി.പി.സി.ആർ ടെസ്റ്റുകൾ നടത്തിയെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

 

ആറ്റിങ്ങൽ: നഗരസഭ ടൗൺ വാർഡ് 26 ലാണ് സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചത്. നഗരസഭയും, ജില്ലാ ആരോഗ്യ വിഭാഗവും സംയുക്‌തമായാണ് ടൗൺ യുപി സ്കൂളിൽ പരിശോധന ക്യാമ്പ് സംഘടപ്പിച്ചത്. വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 81 പേരാണ് സ്രവ പരിശോധനക്ക് വിധേയരായത്. ക്യാമ്പിൽ നിന്ന് ശേഖരിച്ച വാർഡ് കൗൺസിലർ ഉൾപ്പടെയുള്ള 81 പേരുടെയും സ്രവം ആർ.റ്റി.പി.സി.ആർ പരിശോധനക്കാണ് അയച്ചിട്ടുള്ളത്. സമ്പൂർണ അടച്ച് പൂട്ടലിൽ നിന്നും പട്ടണം ഒരു പരിധിവരെ മുക്തമായെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു. പരിശോധനക്ക് ശേഷം നഗരസഭ ശുചീകരണ വിഭാഗം സ്കൂളും പരിസരവും അണുവിമുക്തമാക്കി.

വാർഡ് കൗൺസിലർ ജി.എസ്.ബിനു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, ഡോക്ടർ കാർത്തിക, സ്റ്റാഫ് നഴ്സ് അരുണ്യ സുൽഫത്ത, അസിസ്റ്റൻഡ് അനീഷ്, ആശാവർക്കർ ദീപ, രശ്മി, സുജികുമാരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.