“വ്യാപാരികളെയും തൊഴിലാളികളെയും ജീവിക്കാൻ അനുവദിക്കുക”: ആറ്റിങ്ങലിൽ വ്യാപാരികൾ ധർണ നടത്തി

 

ആറ്റിങ്ങൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി.വ്യാപാരികളെയും തൊഴിലാളികളെയും ജീവിക്കാൻ അനുവദിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്. ജില്ലയിലെ മുന്നൂറോളം യൂണിറ്റുകളിലും സെക്രട്ടേറിയേറ്റിന് മുന്നിലും ധർണ നടന്നു. വ്യാപാരി വ്യവസായിഏകോപന സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ ബി ജ്യോഷി ബാസു ധർണ ഉദ്ഘാടനം ചെയ്തു. പൂജ ഇഖ്ബാൽ, കണ്ണൻ ചന്ദ്ര പ്രസ്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.