അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എൻ്റെ മരം- എൻ്റെ സ്വപ്നം പദ്ധതിയ്ക്ക് തുടക്കം

 

ലോക പരിസ്ഥിതി ദിനത്തിൽ കേഡറ്റുകളുടെ വീടുകളിൽ സ്കൂളിൻ്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ എത്തിച്ചു. ‘എൻ്റെ മരം എൻ്റെ സ്വപ്നം’ പദ്ധതി പ്രകാരം ജൂൺ 5 മുതൽ സെപ്റ്റംബർ 16 വരെ 10000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള യജ്ഞത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. സീനിയർ കേഡറ്റ് ആർച്ചയുടെ വീട്ടിൽ എത്തിച്ച വൃക്ഷത്തൈ നട്ടു കൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു. തുടർന്ന് പയനിയർ കേഡറ്റുകളുടെ സഹകരണത്തോടെ മറ്റു കേഡറ്റുകളുടെ വീടുകളിൽ നടാനുള്ള വൃക്ഷത്തൈകൾ എത്തിച്ചു നൽകി. വരും ദിവസങ്ങളിൽ കൂടുതൽ വൃക്ഷത്തൈകൾ എത്തിക്കാനാണ് പദ്ധതി. 2021 പരിസ്ഥിതി ദിന സന്ദേശമായ ആവാസവ്യവസ്ഥയെ വീണ്ടെടുക്കാം എന്ന വിഷയത്തിൽ കേഡറ്റുകൾക്കായി വെബിനാർ സംഘടിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യക്ഷൻ ഡോ.മുരളി വല്ലഭൻ വിഷയം അവതരിപ്പിച്ചു.