
ഡിവൈഎഫ്ഐ മൈവള്ളിഏലാ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയിലം ഗവണ്മെന്റ് എച്ച്. എസ്സിൽ പ്രവേശനം ലഭിച്ച ഒന്നാംക്ലാസ്സിലെ എല്ലാ കൂട്ടുകാർക്കുമുള്ള പഠനോപകരണങ്ങൾ ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക പ്രഥമാധ്യാപകന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പഠനോപകരണ വിതരണോദ്ഘാടനം സിപിഎം മുദാക്കൽ എൽ. സി സെക്രട്ടറി എം.ബി.ദിനേശ് നിർവഹിച്ചു. സിപിഎം അയിലം ബ്രാഞ്ച് സെക്രട്ടറി സജിൻ ഷാജഹാൻ, ഡിവൈഎഫ്ഐ മുദാക്കൽ മേഖല കമ്മിറ്റി സെക്രട്ടറി അർജുൻ എം മോഹൻ, ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി അംഗം ഭാഗ്യാ മുരളി,ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുബിരാജ്, അയിലം ഗവണ്മെന്റ് എച്ച്. എസ് സീനിയർ അധ്യാപകൻ സതീഷ്കുമാർ, എസ്എംസി ചെയർമാൻ-ബീന. വി , പിടിഎ പ്രസിഡന്റ്-താജുദീൻ, പിടിഎ വൈസ് പ്രസിഡന്റ്-വേണുനായർ, എംപിടിഎ പ്രസിഡന്റ് -നിഷ അജയ് തുടങ്ങിയവർ പങ്കെടുത്തു.