അഴൂരിൽ കോവിഡ് ഡൊമിസിലിയറി കെയർ സെന്റർ

 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ഹൈസ്കൂളിൽ 50 കിടക്കകളുള്ള ഡൊമിസിലിയറി കെയർ സെന്റർ അനുവദിച്ചു. സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, വൈസ് പ്രസിഡന്റ് ബി.എസ്. കവിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. സുര, എം. ഷാജഹാൻ, ആർ. അംബിക, ഗ്രാമപഞ്ചായത്ത് മെമ്പർ ലതിക മണിരാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, മെഡിക്കൽ ഓഫീസർ ഡോ. പത്മപ്രസാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ് എന്നിവർ ഹൈസ്ക്കൂൾ സന്ദർശിച്ചു