അഴൂർ മാടൻ വിളയിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുമായി വീ സപ്പോർട്ട്

 

അഴൂർ : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി അഴൂർ പഞ്ചായത്തിലെ മാടൻ വിള വാർഡിൽ ചുമട്ട് തൊഴിലാളിയായ ജസീറിൻ്റെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് മൊബൈൽ ഫോൺ കൈമാറി. വാർഡ് മെമ്പർ നസീയ സുധീർ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ജെ ആനന്ദിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺ ലൈൻ പഠന സഹായ മിഷനായ വീ സപ്പോർട്ടിൻ്റെ ഭാഗമയാണ് മൊബൈൽ ഫോൺ കൈമാറിയത് . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് അനൂപ് ,എ.എം സക്കീർ ,ഹബീബുള്ള, സൈജു ഗഫൂർ, നജീബ്, എം.കെ സഫീർ എന്നിവർ പങ്കെടുത്തു