രാത്രിയില്‍ ലോറി ഡ്രൈവർമാർക്ക് ഭക്ഷണപൊതികളുമായി ചാത്തന്‍പറ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

 

ഈ കോവിഡ് കാലത്ത് മണമ്പൂര്‍ പഞ്ചായത്തിലെ ഡിവൈഎഫ്ഐ ചാത്തൻപറ യൂണിറ്റിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേയിലൂടെ രാത്രിയില്‍ കടന്നു പോകുന്ന ലോറി ഡ്രൈവർമാർക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നത് തുടർച്ചയായി 3ാം ആഴ്ചയും പൂര്‍ത്തിയാക്കി. മണമ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.നഹാസ് , സി പി എം ചാത്തൻപാറ ബ്രാഞ്ച് സെക്രട്ടറി നൈഫൽ, അഞ്ചാം വാർഡ് മെമ്പര്‍ റാഷിദ് , പ്രവര്‍ത്തകരായ മുഹമ്മദ്, ഹസ്സന്‍, ജാസിം, റസ്സൽ, നാദിര്‍ഷാ, നബില്‍ ,ആഷിക്, ലാമിൻ, ഷിയാസ്, ആകാശ്, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി