ചെമ്പകമംഗലം സഹകരണ സംഘം മംഗലപുരം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് സഹായമെത്തിച്ചു

 

മംഗലപുരം : മംഗലപുരം ചെമ്പകമംഗലം ക്ഷീരോൽപാദന സഹകരണ സംഘത്തിൽ നിന്നും ക്ഷീര ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കളയിലേക്ക് ക്ഷീരസംഘം പ്രസിഡന്റ് പ്രസന്നൻ10,000/ രൂപ പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. വൈസ് പ്രസിഡന്റ് മുരളീധരൻ, വാർഡ് അംഗം വി.അജികുമാർ, സെക്രട്ടറി ജി.എൻ. ഹരികുമാർ, സംഘം സെക്രട്ടറി അജ്മീർ, നാസറുദ്ദീൻ വാർഡ് മെമ്പർ ജുമൈല ബീവി  തുടങ്ങിയവർ പങ്കെടുത്തു.