നാടിനു കൈത്താങ്ങായി ചേന്നൻകോട് സഹൃദയ പൗരസമിതി

 

ഒറ്റൂർ : ചേന്നൻകോട് സഹൃദയ പൗരസമിതി നൂറു കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കൂടാതെ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സ്വരൂപിച്ച 28,000 രൂപ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയ്ക്ക് കൈമാറി. സഹൃദയ പൗരസമിതിയുടെ പ്രസിഡന്റ് പ്രിൻസ് കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സംഭാവന ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ബീനയ്ക്കു നൽകി. പൗരസമിതി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രകാശും, നൂറോളം കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം കല്ലമ്പലം സിഐ മനുരാജും നിർവഹിച്ചു. ചടങ്ങിൽ സഹൃദയ പൗരസമിതിയിലെ പ്രിൻസ് രാജേന്ദ്രബാബു,സജീവ് തുടങ്ങി മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.