കിഴുവിലം ഇരട്ടക്കലിംഗ് പെട്രോൾ പമ്പിൽ പെട്രോൾ വില വർദ്ധനവിനെതിരെ ഉപരോധ സമരം

 

കോവിഡ് 19മഹാമാരി രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കുമ്പോഴും  കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വില മത്സരിച്ചു വർധിപ്പിക്കുന്ന തിരക്കിലാണെന്നും ഈ മഹാമാരിക്കിടയിലും  കോർപ്പറേറ്റ് മുതലാളിമാർക്കൊപ്പം ചേർന്നു ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ അഭിപ്രായപെട്ടു.
സെഞ്ചുറി അടിച്ചു മുന്നേറുന്ന പെട്രോൾ വില വർദ്ധനവിനെതിരെ എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പെട്രോൾ പമ്പ് ഉപരോധത്തിന്റെ ഭാഗമായി കിഴുവിലം ഇരട്ടകലിംഗ് പെട്രോൾ പമ്പിൽ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ജനങ്ങളുടെ ജീവിത ദുരിതം മനസിലാക്കാതെ വീണ്ടും വീണ്ടും വില വർധിപ്പിക്കുന്നത് ബിജെപി ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്നും  അൻവർഷാ അഭിപ്രായപെട്ടു.

കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് എ ഐ വൈ എഫ് കിഴുവിലം ലോക്കൽ സെക്രട്ടറി മുഹമ്മദ്‌ ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ എ ഐ വൈ എഫ് ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ രാജ് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ഗഫൂർ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ, സിപിഐ എൽസി അംഗം ജ്യോതികുമാർ എന്നിവർ സംസാരിച്ചു. എച് കെ.നിയാസ്, അഫ്സൽ എന്നിവർ നേതൃത്വം നൽകിയ സമരത്തിൽ പുളിമൂട് യൂണിറ്റ് സെക്രട്ടറി അൽ അമാൻ നന്ദി രേഖപെടുത്തി