
ചിറയിൻകീഴ് കോൺഗ്രസ് ശാർക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർദ്ധിച്ചുവരുന്ന പെട്രോൾ -ഡീസൽ – പാചകവാതക വില വർധനയ്ക്കെതിരെ ചിറയിൻകീഴ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോഷി ഭായിയുടെ അധ്യക്ഷതയിൽ കൂടിയ സമരത്തിൽ ഡിസിസി ജനറൽ സെക്രട്ടറി എം ജെ ആനന്ദ് ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ബി എസ്അനൂപ് നടത്തി. പുതുക്കരി പ്രസന്നൻ, കെ രാധാകൃഷ്ണൻ, അംബി, ഷൈജു, എ വി രമേശ്, സഞ്ജു, മെമ്പർമാരായ മോനി ശാർക്കര, മനു മോൻ, ബേബി എന്നിവർ പങ്കെടുത്തു