ഇന്ധന വില;കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

.

പെട്രോൾ ഡീസൽ പാചകവാതകം എന്നിവയുടെ അനിയന്ത്രിതമായ വിലവർധനവിനെതിരെ കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റി നാവായിക്കുളം പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ;ഇ റീഹാസ് ഉത്ഘാടനം ചെയ്തു.

കേന്ദസർക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ നികുതിക്കൊള്ള അവസരമാക്കി സംസ്ഥാന സർക്കാർ മാറ്റിയിരിക്കുകയാണ്. പെട്രൊളിയം വിലവർധനവിലൂടെ ലഭിക്കുന്ന നികുതി വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ക്രൂഡോയിൽ വിലയിലുണ്ടാകുന്ന കുറവിനനുസരിച്ച് ഇന്ധന വില വർധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാം അധ്യക്ഷത വഹിച്ചു.എൻകെപി സുഗതൻ,എജെ ജിഹാദ്,താജുദീൻ ഡീസന്റ്മുക്ക് ,ബ്രില്ല്യന്റ് നഹാസ്,നജീം,ഷെമീർ,റീനാഫസൽ,ലിസി മേനാപാറ,സിബിൻ,ഷെറിൻ,ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.