കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം

 

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ് കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണമ്പൂർ നാല് മുക്ക് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധസമരം ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ സജീവ്,മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പിജെ നഹാസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്, ഡിസിസി അംഗം കുളമുട്ടം സലിം എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരിഫ്ഖാൻ,വാർഡ് മെമ്പർ സോഫിയ സലീം, പ്രവർത്തകരായ അസീസ് കിനാലുവിള, വിഷു, രാധാകൃഷ്ണൻ, ഹുസൈൻ, അനിൽ, സതീഷ്, ഭുവനൻ എന്നിവർ പങ്കെടുത്തു.