സിപിഐ (എം) വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി

 

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന വക്കം പഞ്ചായത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കി പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.രാമു അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി പി ഐ (എം) വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  വക്കം പഞ്ചായത്താഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരും പട്ടിണി കിടക്കരുതെന്നാണ് പിണറായി സർക്കാർ പറയുന്നത്. ആ നിർദ്ദേശം ഉൾക്കൊണ്ട് പട്ടിണിക്കാർക്കു കൂടി ഭക്ഷണമെത്തിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വേണുജി അദ്ധ്യക്ഷനായി.പാർട്ടി ഏര്യാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ഷൈലജാ ബീഗം, ഡി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മറ്റിയംഗങ്ങളായ ആർ സോമനാഥൻ, ജെ.സലിം ,കെ.അനിരുദ്ധൻ, എസ്.പ്രകാശ്, കെ.പ്രഭകുമാർ, എം നൗഷാദ്, എ.ആർ റസൽ , എം.സുശീല ,വി.വീരബാഹു, ബ്രാഞ്ച് സെക്രട്ടറിമാരായ ന്യൂട്ടൻ അക്ബർ, പി.ജോസ്, ദിലീപ്, സുരേഷ് ചന്ദ്രബാബു, റ്റി.ഷാജു, ഡിവൈഎഫ്ഐ നേതാക്കളായ എസ്.സജീവ്, എം.കിഷോർ, ബി.നിഷാൻ, വീണ വിശ്വനാഥൻ,മഹിളാ അസോസിയേഷൻ ഭാരവാഹി മാജിത, രജനി, ഷജീല വഹാബ്, ശ്രീജിത്ത്, അനസ് തുടങ്ങിയവർ നേതൃത്വം നൽകി