
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി അഞ്ചുതെങ്ങ്, ബാലരാമപുരം, കരുംകുളം, കുളത്തൂര്‍, പൂവാര്‍, പുല്ലമ്പാറ പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.
കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് പഞ്ചായത്തിലെ നെടുങ്ങണ്ട, മുടിപ്പുര, കപലീശ്വരം, പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ പറണ്ടകുഴി, പാങ്ങോട് പഞ്ചായത്തിലെ കൊച്ചാലുമ്മൂട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.