ഇന്ധനവില വർധനവിനെതിരെ കെ.എസ്.യുവിന്റെ സൈക്കിൾ റാലി.

 

ഇന്ധനവില വർധനവിനവിനെതിരെ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന തീവ്ര എക്‌സൈസ് നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.യു കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.പുളിമൂട് ജംഗ്ഷനിൽ നിന്ന് പെട്രോൾ പമ്പിലേക്ക് നടത്തിയ സൈക്കിൾ റാലി കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു കിഴുവിലം മണ്ഡലം പ്രസിഡന്റ് അമൽ കൂന്തള്ളൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ്‌, ഹിജാസ്, വിഷ്ണു, അനന്തു,അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു.