ഡിവൈഎഫ്ഐ ചെമ്മരുതി മേഖലാ കമ്മിറ്റി സാമൂഹ്യ അടുക്കള ആരംഭിച്ചു

 

ചെമ്മരുതി: ഡി വൈ എഫ് ഐ ചെമ്മരുതി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ കഴിയുന്ന കോവിഡ് പോസിറ്റീവ് രോഗികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും എത്തിക്കുന്ന സാമൂഹ്യ അടുക്കളയുടെ ഉദ്‌ഘാടനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം നിർവഹിച്ചു. നിലവിൽ വളരെ നന്നായി നടന്നുവരുന്ന ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയോട് നിസഹകരിക്കുന്ന നിലപാട് ചില പഞ്ചായത്ത് അംഗങ്ങൾ സ്വീകരിച്ചതോടെയാണ് ഡി വൈ എഫ് ഐ ഈ ഉദ്യമം ഏറ്റെടുത്തതെന്ന് പറഞ്ഞു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം എ. എച്ച് സലിം, സി പി ഐ (എം) ചെമ്മരുതി,ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് ഡി വൈ എഫ് ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ് ആർ, ചെമ്മരുതി മേഖലാ സെക്രട്ടറി രാകേഷ് ബാബു, മേഖലാ ട്രഷറർ സുനിൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ നിഷാദ്, നാദിർഷ, നൗഫൽ, ഫാറൂഖ്, മനീഷ്, ഫൈസൽ, രതീഷ്, ആദർശ്, രജിത്ത് എന്നിവർ പങ്കെടുത്തു.