കോവിഡ് രോഗിയുടെ വീട്ടിൽ കുടിവെള്ളമെത്തിച്ചു

 

നഗരൂർ : കോവിഡ് സ്ഥീരീകരിക്കപ്പെട്ട രോഗിയുടെ വീട്ടിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ട് ഉണ്ടാകുകയും അവർ ഡിവൈഎഫ്ഐ കാട്ടുചന്ത യൂണിറ്റുമായി ഫോൺ വഴി ബന്ധപെടുകയും ആ രോഗിയുടെ വീട്ടിലേക്ക് ആവശ്യമായ കുടിവെള്ളം ഡിവൈഎഫ്ഐ കാട്ടുച്ചന്ത യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകുകയും ചെയ്തു.സിപിഐഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റിയംഗം രതീഷ് , മേഖല സെക്രട്ടറി ഫൈസൽ, യൂണിറ്റ് സെക്രട്ടറി അമീർ പേരൂർ,നാദിർഷാ എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളം എത്തിച്ചു നൽകിയത്.