ഡോക്ടറെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതിൽ വക്കം ഡിവൈഎഫ്ഐ  പ്രതിഷേധിച്ചു.

 

കഴിഞ്ഞ ഒന്നര വർഷം കൊണ്ട് കോവിഡ് എന്ന മഹാമാരിയെ നേരിടാൻ ബന്ധുക്കളെയും മറന്ന് ഊണും ഉറക്കവുമില്ലാതെ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകുന്നതിന് പകരം അവരെ ആക്രമിക്കുന്നത് അപലപനീയമാണ്.
വക്കം ജനതയുടെ ജീവൻ രക്ഷിക്കുവാൻ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ പ്രമുഖനായ വക്കം റൂറൽ ഹെൽത്ത് സെൻ്ററിലെ ഡോ. നിഹാൽ മുഹമ്മദിനെ കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനും കൂടെയുണ്ടായിരുന്ന ഗുണ്ടയും ചേർന്ന് ആക്രമിച്ചവെന്നും ഇവരുടെ പേരിൽ ആശുപത്രി അധികൃതർ പരാതി നൽകിയിട്ടും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപിച്ച് ഡി വൈ എഫ് ഐ  പ്രതിഷേധിച്ചു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ വക്കം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിലാണ് പ്രതിഷേധം നടത്തിയത്.

ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, വക്കം ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് ജെ.സലിം ,ഗ്രാമ പഞ്ചായത്തംഗം എം.നൗഷാദ്, ഡിവൈഎഫ്ഐ നേതാക്കളായ എ.ആർ.റസ്സൽ, എസ്.സജീവ്, എം.കിഷോർ, വീണ വിശ്വനാഥൻ, ബി.നിഷാൻ, എൻ.അലിംഷ, ബോബി, അരാഫത്ത്, അനസ് കായൽ വാരം, അൻവർ, ഷാനവാസ്, ദ്വിനു എന്നിവർ പങ്കെടുത്തു.