ഡിവൈഎഫ്ഐ വെള്ളല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി

 

കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ബ്ലഡ് ബാങ്കുകൾ നേരിടുന്ന രക്തദൗർലഭ്യം മറികടക്കുന്നതിന് ഡിവൈഎഫ്ഐ വെള്ളല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിലേക്കും, ആർസിസി യിലേക്കുമായി വെള്ളല്ലൂരിലെ 26 ഡിവൈഎഫ്ഐ പ്രവർത്തകരാണ് l ജീവധാരയുടെ ഭാഗമായി രക്തദാനം നടത്തിയത് . മെഡിക്കൽ കോളേജിലേക്ക് രക്തദാനത്തിനായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ്ഓഫ്
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി. മുരളി നിർവ്വഹിച്ചു.