ഡിവൈഎഫ്ഐ വെള്ളല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരച്ചീനി വിതരണം നടത്തി.

 

ഡിവൈഎഫ്ഐ വെള്ളല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരച്ചീനി വിതരണം നടത്തി.ഓരോ യൂണിറ്റ് പ്രദേശത്തെയും കോവിഡ് ബാധിതരായ നിർധന കുടുംബങ്ങളിലേക്കാണ് ഡിവൈഎഫ്ഐ മരച്ചീനി എത്തിച്ചു നൽകിയത്. പരിപാടിയുടെ ഉദ്‌ഘാടനം സിപിഐഎം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ.ജയചന്ദ്രൻ നിർവഹിച്ചു. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ വിഷ്ണു, ഫൈസൽ, വിശാഖ്
സിപിഐഎം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി സജ്ജനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അജയഘോഷ്, രതീഷ്, ബിലഹരി, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഈ ഉദ്യമത്തിനായി സഹകരിച്ചത് വെള്ളല്ലൂരിന്റെ കർഷകരായ ചന്ദ്രബാബുവും ശശിമുഖിയുമാണ്.