ഇലകമണിൽ മെഡിക്കൽ ഓഫീസറുടെയോ പഞ്ചായത്തിന്റെയോ അനുവാദമില്ലാതെ വീടുകളിലെത്തി കോവിഡ് പരിശോധന നടത്തിയതായി പരാതി

 

ഇലകമൺ: തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെയോ പഞ്ചായത്തിന്റെയോ അനുവാദമില്ലാതെ ഇലകമൺ പഞ്ചായത്ത് പത്താം വാർഡിൽ കോറന്റയിനിൽ കഴിയേണ്ട പ്രാഥമിക സമ്പർക്കത്തിൽപെട്ട ആളുകളുടെ കോവിഡ് പരിശോധന നടത്തിയതായി പരാതി.

ജൂൺ എട്ടിന് കൊല്ലം ജില്ലയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള മൊബൈൽ ടീം സംഘം ഗ്രാമപഞ്ചായത്തിന്റെയോ മെഡിക്കൽ ഓഫീസറുടെയോ അനുവാദമില്ലാതെ കടവിൻകര വാർഡ് പുന്നവിള പ്രദേശത്തെ വിവിധ വീടുകളിൽ നിന്നായി കോറന്റയിനിൽ കഴിയേണ്ട പ്രാഥമിക സമ്പർക്കത്തിൽ പെട്ട 13 പേരുടെ സ്വാബ് പരിശോധന നടത്തിയതായാണ് പരാതി.മെഡിക്കൽ ഓഫീസർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.