‘സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതരായി പഠിക്കാം” ശില്പശാല നടത്തി

 

തിരുവനന്തപുരം: കൊവിഡിൻ്റെ അടച്ചുപൂട്ടലിനെ അതിജീവിക്കാൻ “സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതരായി പഠിക്കാം” എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ ശില്പശാല നടത്തി. ഭാഷാ നൈപുണി വികസനത്തിനായി നടത്തുന്ന കർമ്മ പരമ്പരയായ ‘ലേപ്പ്’ ൻ്റേ ( ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം) ശില്പശാല “വോട്ട്” (വൊക്കാബുലറി ഓർഗനൈസ്ഡ് ആൻഡ് ടാക്ക്ൾഡ് ഈസിലി) എന്ന പേരിൽ നടന്നു. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ സിയാദ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ ഇംഗ്ലീഷ് നിലവാരത്തോട് കിടപിടിക്കുന്ന രീതിയിൽ മലയാളം മീഡിയം സ്കൂളുകളിലെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിൽ ഇംഗ്ലീഷ് ഗ്രാജ്വേറ്റ് അധ്യാപകർ ചെയ്യുന്ന സേവനം വളരെ വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു. വടയക്കണ്ടി നാരായണൻ അധ്യക്ഷം വഹിച്ചു. വിപി കുഞ്ഞിമൂസ, ടിപിജോൺസൺ, വി സുമേഷ്, ഇ നിരഞ്ജന, എം അഖില, അലക്സാണ്ടർ ചെറിയാൻ, ഹരിപ്രിയ ഹേമന്ത്,പി എസ് അശ്വിൻ, തുടങ്ങിയവർ സംസാരിച്ചു.
ഓൺലൈൻ ആയി നടന്ന ശില്പശാലക്ക് എസ് സി ഇ ആർ ടി സി മുൻ റിസർച്ച് ഓഫീസർ ഡോ. ജോസ് ഡി സുജീവ് നേതൃത്വം നൽകി. പദ സമ്പത്തിനേ കുറിച്ചായിരുന്നു പരിപാടി. പരമാവധി കുട്ടികൾ സജീവമായി പങ്കാളികളാകുന്ന രീതിയിലായിരുന്നു ശില്പശാല.
കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ നിന്നും നിരവധി അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സംബന്ധിച്ചു.
അടുത്ത ആഴ്ച ആത്മ പ്രകാശനത്തെ കുറിച്ചുള്ള ശില്പശാല ആണ് നടക്കുക.