ആറ്റിങ്ങലിൽ മുതിർന്ന പരിസ്ഥിതി പ്രവർത്തകനെ ആദരിച്ചു

 

ആറ്റിങ്ങൽ: ലോകപരിസ്ഥിതി ദിനത്തിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വൃക്ഷ തൈകൾ നട്ട് നിർവ്വഹിച്ചു. ഗവ.പോളിടെക്നിക്കിലും, വലിയകുന്ന് താലൂക്കാശുപത്രിയിലുമായി വച്ച് നടന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്.ഷീജ, രമ്യസുധീർ, പ്രിൻസിപ്പൽ ഷാജിൽ അന്ത്രു, വാർഡ് കൗൺസിലർമാരായ എം.താഹിർ, സുധർമ്മ, കൗൺസിലർമാരായ ആർ.എസ്. അനൂപ്, ഒ.പി.ഷീജ, കൃഷി ഓഫീസർ വി.എൽ.പ്രഭ, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, പോലീസ് ഉദ്ദ്യോഗസ്ഥ സഫീജ, ചീഫ് വോളന്റിയർമാരായ ഇ.അനസ്, അഖിൽ എന്നിവരും തൈകൾ നട്ടു. കൂടാതെ നാട്ടിലെ പരിസ്ഥിതി പ്രവർത്തകനും മുതിർന്ന കർഷകനുമായ രാമചന്ദ്രൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കാല പൂർവ്വ ശുചീകരണങ്ങളും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുള്ളതായി ചെയർപേഴ്സൺ അറിയിച്ചു.