Search
Close this search box.

കിളിമാനൂരിൽ ചാരായം വില്പന : രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

eiEZSGO4318

അറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജിദാസിന്റെ  നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കിളിമാനൂർ ചെമ്മരുത്തു മുക്ക് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന വി.ആർ സ്റ്റോറിൽ ചാരായം സൂക്ഷിച്ച് വിൽപ്പന നടത്തിയതിന് 4 ലിറ്റർ ചാരായവും 15000/- രൂപയുമായി വെള്ളല്ലൂർ അജീഷ് ഭവനിൽ അപ്പുകുട്ടൻ പിള്ളയുടെ മകൻ അനീഷി(39)നെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ചാരായം നൽകിയത് രാലൂർക്കാവ് അയിരു  വീട്ടിൽ കൃഷ്ണൻ നായരുടെ മകൻ  പ്രശാന്ത് (43) ആണെന്ന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിന്റെ വീട്ടിൽ നിന്നും 5 ലിറ്റർ ചാരായവും 20000 രൂപയും കണ്ടെത്തി പ്രശാന്തിനെയും
അറസ്റ്റ് ചെയ്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ദീപക്,സിവിൽ എക്സൈസ് ഓഫീസർമാരായ സൂർജിത്ത് , വിനു, ഗിരീഷ് കുമാർ, സിബി കുമാർ എന്നിവർ പങ്കെടുത്തു.

മദ്യഷാപ്പുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ വ്യാജവാറ്റ് സംഘങ്ങൾ വ്യാപകമാകയാൽ ഇത്തരത്തിലുള്ള സംഘങ്ങളെ പറ്റി വിവരം ലഭിക്കുന്നവർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ Ph. 9400069407,  എക്സൈസ് റെയ്ഞ്ച് ഓഫീസ് കിളിമാനൂർ Ph.04702672227 എന്ന നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!