മുൻ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കളമച്ചൽ ശശി അന്തരിച്ചു.

 

വാമനപുരം : മുൻ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഭരതന്നൂര്‍ അയിരൂര്‍ മംഗലത്ത് പുത്തന്‍ വീട്ടില്‍ കളമച്ചല്‍ശശി( 75)അന്തരിച്ചു.കോവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്നു.

സി പി എം പ്രതിനിധിയായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഭരണം നടത്തിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് സി പി എം വിട്ട് സി പി ഐയില്‍ ചേര്‍ന്നിരുന്നു . ഭരതന്നൂര്‍ ജംഗ്ഷനില്‍ കച്ചവടം നടത്തി വരുകയായിരുന്നു.

നിരവധി തവണ പാങ്ങോട്, കല്ലറ പഞ്ചായത്ത്, വാമനപുരം ബ്ലോക്ക്‌ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്…