ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് എ ഐ ടി യു സി ആറ്റിങ്ങൽ മണ്ഡലം ധർണ നടത്തി

 

പെട്രോളിൻ്റേയും ഡീസലിൻ്റേയും ദിവസേനയുണ്ടാകുന്ന വില വർദ്ദനവിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് എ ഐ ടി യു സി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ്ണ എ ഐ ടി യു സി എഫ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മനോജ്‌ ബി ഇടമന ഉദ്ഘാടനം ചെയ്തു.

സി പി ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.എസ്. ജയചന്ദ്രൻ,എ ഐ ടി യു സി മണ്ഡലം പ്രസിഡന്റ്‌ മണമ്പൂർ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ്‌ റാഫി സ്വാഗതം പറഞ്ഞു. നസ്സീർബാബു, ഷാനവാസ്‌ തുടങ്ങിയവർ പങ്കെടുത്തു.