ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി

 

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ് – വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി.ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ജീവധാര രക്തദാന ക്യാംപയിന്റെ ഭാഗമായാണ് പ്രവർത്തകർ രക്തം ദാനം ചെയ്തത്. കോവിഡ് കാലത്ത് രക്തബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണു ഡി.വൈ.എഫ്.ഐ രക്തദാനം നടത്തിയത്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ , ബ്ലോക്ക് ജോയിൻ സെക്രട്ടറി അനസ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സുഖിൽ, അഖിൽ , അജിൻ പ്രഭ , വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ട്രഷറർ സുജിൻ,നഗരസഭ കൗൺസിലറും മേഖല കമ്മിറ്റി അംഗവുമായ നിതിൻ,മറ്റു മേഖല, യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.