ഹാപ്പി ഫ്രിഡ്ജിൽ ഫുഡ്‌ വെച്ച് രാജകുമാരി ഗ്രൂപ്പ്‌

 

സഹജീവികൾ ആരും വിശന്നുവലയരുത്. കൊട്ടിയം മേഖലയിൽ ഈ ആശയം മുൻനിർത്തി ആരംഭിച്ച എസ് എസ് സി ഹാപ്പി ഫ്രിഡ്ജ് കൂട്ടായ്മ വളരെയധികം ജനശ്രദ്ധ നേടി മുന്നേറുന്ന സംരംഭമാണ്. നൂറുകണക്കിന് പേർക്കാണ് ഇതിന്റെ ഗുണഫലം ഇതിനോടകം ലഭ്യമായത്. ഇന്നു 18/06/21കൊട്ടിയത്ത് ഹാപ്പി ഫ്രിഡ്ജിൽ ഫുഡ്‌ വെച്ച് സഹായിച്ചത് രാജകുമാരി ഗ്രൂപ്പ്‌ ആയിരുന്നു. നിരവധി പേർക്ക് രാജകുമാരി ഗ്രൂപ്പ്‌   ഭക്ഷണം നൽകി.