ഭരതന്നൂർ വട്ടക്കരിക്കകം പോസ്റ്റാഫീസിന് മുന്നിൽ ഐ. എൻ. സി നടത്തിയ പ്രതിഷേധം വ്യത്യസ്തമായി

 

പാങ്ങോട് : പാചകവാതക,പെട്രോൾ, സീഡൽ വില വർദ്ധനവിനെതിരെ എ. ഐ. സി.സി ആഹ്വാന പ്രകാരം ഇന്ത്യയിലാകമാനം പ്രതിഷേധത്തിന്റെ ഭാഗമായി വട്ടക്കരിക്കകം പോസ്റ്റാഫീസിന് മുന്നിൽ ഐ. എൻ. സി വട്ടക്കരിക്കകം യൂണിറ്റ് പ്രതിഷേധ ധർണ നടത്തി.
പ്രതീകാത്മകമായി മോദിയെ സൈക്കിൽ ചവിട്ടിച്ചാണ് ധർണ സംഘടിപ്പിച്ചത്.

ഐ. എൻ. സി ബ്ലോക്ക് ജനറൽ സെക്രട്ടറി വട്ടക്കരി ക്കകം ഷാനവാസ് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ. ടി. യു. സി. സെക്രട്ടറി സിദ്ധീഖ് നന്ദി പറഞ്ഞു.