ഒരു മിനിറ്റിൽ ഇന്ത്യയിലെ 55 പ്രശസ്ത വ്യക്തികളുടെ പേരുകൾ പറഞ്ഞ രണ്ടാം ക്ലാസുകാരി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

 

ആറ്റിങ്ങൽ :ഒരു മിനിറ്റിൽ ഇന്ത്യയിലെ 55 പ്രശസ്ത വ്യക്തികളുടെ പേരുകൾ പറഞ്ഞ രണ്ടാം ക്ലാസുകാരി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ആറ്റിങ്ങൽ പറയത്തുകോണം പുഷ്പമംഗലം വീട്ടിൽ നിന്നും ദുബായിൽ ജോലി ചെയ്യുന്ന ഹാറൂൺ അബ്ദുൽസലാമിന്റെയും ഷിബിനയുടെയും മകൾ ഫാത്തിമ മന്ഹയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.

അജ്‌മാൻ ഹബിറ്റാറ്റ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ 7 വയസുകാരി ഫാത്തിമ മൻഹ കുറഞ്ഞ പ്രായത്തിൽ ഇന്ത്യയിലെ 55 പ്രശസ്ത വ്യക്തികളുടെ പേരുകൾ ഒരു മിനിറ്റിൽ പറഞ്ഞാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയെടുത്തത്.

3 വയസ്സുള്ള സന സുൽത്താനയാണ് ഫാത്തിമ മൻഹയുടെ സഹോദരി