നിയമസഭയിൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജോയ് എംഎൽഎ

 

കേരളം ഒരു പുതു ചരിത്രം സൃഷ്ടിച്ചു.
പലർക്കും നിദ്രാവിഹീനമായ രാവുകൾ നൽകി കൊണ്ട് കേരളം പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് വി ജോയി എം എൽ എ. കോവിഡിനെ ചെറുത്തു തോൽപിച്ച നാടായി കേരളം വാഴ്ത്തപെടുന്നു.
വോട്ടോൺ അക്കൗണ്ടിന്റെ ചർച്ചയുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
ശിവഗിരി മഠത്തിന് നിർമ്മിക്കുന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്റരിന്റെ പണികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട്‌ നൽകണം . മത്സ്യമേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കണം. തീര ദേശമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉയർന്നു വരുന്നു.അവരുടെ ജീവിതവും ജോലിയും സുരക്ഷിതമാക്കാൻ ആവശ്യമായ പാക്കേജുകൾ ചർച്ച ചെയ്തു ഫണ്ടുകൾ വകയിരുത്തണം.
കൂടാതെ ലോക പ്രസിദ്ധമായ ക്ലിഫിലെ കുന്നുകൾ സംരക്ഷിക്കാൻ നടപടി വേണം.കടലും കായലും സന്ധിക്കുന്ന കാപ്പിലിൽ കരയിലും വെള്ളത്തിലും പ്രവർത്തിക്കുന്ന ഒരു അംഫിയാൻ വാഹനം അനുവദിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ട്…