ഇന്ധന വിലവർദ്ധന: ജൂൺ 21ന് ആറ്റിങ്ങലിൽ 50 കേന്ദ്രങ്ങളിൽ വാഹനം നിർത്തിയിടൽ സമരം

 

ആറ്റിങ്ങൽ : കൊടും ദുരിതത്തിലും പെട്രോൾ, ഡീസൽ, മണ്ണെണ്ണ,പാചകവാതകം, തുടങ്ങിയവയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജൂൺ 21ന് നടക്കുന്ന വാഹനം നിർത്തിയിടൽ സമരം ആറ്റിങ്ങൽ ഏര്യായിൽ 50 കേന്ദ്രങ്ങളിൽ നടത്തുവാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി യോഗം തീരുമാനിച്ചു.രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമരം 15 മിനിട്ട് ഉണ്ടാകും. ഓടിക്കൊണ്ടിരിക്കുന്ന വാഹനം 11 മണിക്ക് എവിടെയാണോ എത്തിച്ചേരുന്നത് അവിടെ 15 മിനിട്ട് നേരം നിർത്തിയിടണം.ആറ്റിങ്ങൽ 10, മുദാക്കൽ – 6 കിഴുവിലം – 5, ചിറയിൻകീഴ് – 10, കടയ് ക്കാവൂർ 7, അഞ്ചുതെങ്ങ് – 7, വക്കം – 6 എന്നിങ്ങനെയാണ് 50 കേന്ദ്രങ്ങൾ. സമരത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുകുന്നതിൻ്റെ ഭാഗമായ 25 കേന്ദ്രങ്ങളിൽ സമര സന്ദേശ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാന കേന്ദ്രങ്ങളിലെല്ലാം നോട്ടീസ് വിതരണവും നടത്തി. ആറ്റിങ്ങലിൽ സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, എസ്.ജോയി, രാജശേരൻ, ലോറൻസ്, ആർ.പി.അജി, അജി.ജെ.ജി.എസ്.ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴിൽ ആർ.സുഭാഷും, കടയ്ക്കാവൂരിൽ എസ്.സാബുവും, വക്കത്ത് കെ.അനിരുദ്ധനും മുദാക്കൽ ബി.രാജീവും, കിഴുവിലത്തു ജി.വേണുഗോപാലൻ നായരും അഞ്ചുതെങ്ങിൽ സി.പയസും പ്രധാന കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.

എം.വി.കനകദാസ് ,വി.വിജയകുമാർ, ജി.വ്യാസൻ ,എസ്.ചന്ദ്രൻ ,വി.മണികണ്ഠൻ, ബി.സതീശൻ, സി.എസ്.അജയകുമാർ, ആർ.ജറാൾഡ്, ബി.എൻ.സൈജുരാജ്, സന്തോഷ് കുമാർ, എ.അൻഫർ, ന്യൂട്ടൺ അക്ബർ, അക്ബർഷ, കെ.പ്രഭകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. സമര വിജയത്തിന് എല്ലാവരും സഹകരിക്കണമെന്ന് സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്സുരേന്ദ്രൻ അഭ്യർത്ഥിച്ചു.