കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസിയർ ഒഴിവുകൾ: ഇന്റർവ്യൂ ജൂൺ 14ന്

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അസിസ്റ്റന്റ് / അക്രഡിറ്റഡ് എഞ്ചിനീയർ (ഒഴിവ് 1 – ജനറൽ ) , അസിസ്റ്റന്റ് / അക്രഡിറ്റഡ് ഓവർസിയർ ( ഒഴിവ് 2 – ജനറൽ -1 , എസ്.സി -1) എന്നീ തസ്തികകളിലേയ്ക്ക് 14.06.2021 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തോഫീസിൽ വച്ച് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു .

യോഗ്യത / പ്രവർത്തിപരിചയം

അസിസ്റ്റന്റ് അക്രഡിറ്റഡ് എഞ്ചിനീയർ : – സിവിൽ / അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ഡിഗ്രി മേൽപറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ചുവടെ പറയുന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ് .

1. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് 5 വർഷം തൊഴിലുറപ്പ് പദ്ധതി / തദ്ദേശ സ്വയംഭരണ / സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖലാ / സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും .

2. രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റും , കുറഞ്ഞത് 10 വർഷം തൊഴിലുറപ്പ് പദ്ധതി / തദ്ദേശ സ്വയംഭരണ / സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖലാ / സർക്കാർ മിഷൻ 1 സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും.

അസിസ്റ്റന്റ് / അക്രഡിറ്റഡ് ഓവർസിയർ : – മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്

ഉദ്യോഗാർത്ഥികൾ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്താഫീസുമായി ബന്ധപ്പെടുക – 0470 2656632