കഠിനംകുളം പഞ്ചായത്ത് ഓഫീസ് അണുനശീകരണം നടത്തി ടീം വെൽഫെയർ

 

കഠിനംകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദിനംപ്രതി നിരവധി ആളുകളെത്തുന്ന കഠിനംകുളം പഞ്ചായത്ത് കാര്യലയവും അനുബന്ധ കെട്ടിടങ്ങളും അണുനശീകരണം നടത്തി.കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് അജിത അനിയുടെ നിർദേശപ്രകാരം ടീം വെൽഫെയർ വളണ്ടിയർമാരാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്.ചിറയിൻകീഴ് മണ്ഡലത്തിലെ അതിതീവ്ര കോവിഡ് ബാധിത പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് ആയ 150 ഓളം വീടുകളാണ് ടീം വെൽഫെയറിന് കീഴിൽ അണുവിമുക്തമാക്കിയത്.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച പഞ്ചായത്താണ് കഠിനംകുളം.ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ തങ്ങളുടെ പഞ്ചായത്ത് പരിധിക്ക് പുറത്തേക്കും സേവനപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന ടീം വെൽഫെയറിന്റെ നിസ്വാർത്ഥ സേവനങ്ങൾ അഭിനന്ദനീയമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി പറഞ്ഞു.മുഫാസിൽ , റസീം, സൽമാനുൽ ,ഫാരിസി , ആഷിക് അലി ,ആരിഫ് അലി തുടങ്ങിയവർ പങ്കെടുത്തു. ടീം വെൽഫെയർ ചിറയിൻകീഴ് മണ്ഡലം കൺവീനർ അംജദ് റഹ്മാൻ നേതൃത്വം നൽകി.