കല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

 

മംഗലപുരം : കല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ വിട്ടുപിരിഞ്ഞ സഹോദരങ്ങളുടെയുടെ ഓർമ്മയ്ക്കായിട്ടാണ് കല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന ത്തോടനുബന്ധിച്ച് ഓർമ്മയ്ക്കായി ഒരു മരം എന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി പി ടി എ പ്രസിഡൻറ് എം.എ ഉറൂബ് സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. എസ്എംസി ചെയർമാൻ കെ.ബാല മുരുകൻ, എച്ച്എം ഷെമീനാ ബീഗം, സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ , ഇക്കോ ക്ലബ്ബ് സെക്രട്ടറി ലൈല ടീച്ചർ , അധ്യാപകരായ ഷാനിഫ, ഷീജാലത എന്നവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും തൈകൾ അവരുടെ വീടുകളിൽ എത്തിയ്ക്കുമെന്ന് അറിയിച്ചു