കാരേറ്റ് പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം നടത്തി 

 

പുളിമാത്ത് : പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ദേശീയ വ്യാപകമായി നടന്ന പ്രക്ഷോഭ സമരത്തിൻ്റെ ഭാഗമായി പുളിമാത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് പെട്രോൾ പമ്പിന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം ഡിസിസി ജനറൽ സെക്രട്ടറി പി . സൊണാൾജ് ഉദ്ഘാടനം ചെയ്തു.ഡിസിസി മെമ്പർ
എ .അഹമ്മദ് കബീർ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി . ശാന്തകുമാരി,മണ്ഡലം പ്രസിഡൻ്റ് എസ് .സലിം എന്നിവർ പങ്കെടുത്തു