സഹപാഠിക്ക് കൈത്താങ്ങായി കവലയൂർ ഗവ എച്ച്.എസ്.എസ്സിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ’80 -90′.

 

മണമ്പൂർ : ഗുരുതരമായ കരൾ രോഗം ബാധിച്ച് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന, കുളമുട്ടം വെട്ടുകാട് അഭിൻ കോട്ടേജിൽ എണ സ്റ്റിന് സഹായവുമായി കവലയൂർ ഗവ എച്ച്. എസ്. എസ്സിലെ പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മ ’80 -90′. കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച 62000/ രൂപ, സഹപാഠിയായ മേരിഡെറിയുടെ ഭർത്താവിന്റെ ചികിത്സയ്ക്കായി ഗ്രൂപ്പ് അംഗങ്ങളായ സാബു, സുധീർ, മഹേഷ്‌, സുജ, ഷൈജ, ജെസ്സി എന്നിവർ ചേർന്ന് കൈമാറി.