കേരള ലോട്ടറി ഏജന്റ്സ്& സെല്ലേഴ്‌സ് കോൺഗ്രസ്‌ തൊഴിലാളികളുടെ വീടിനു മുന്നിൽ പട്ടിണി സമരം നടത്തി

 

കേരള ലോട്ടറി ഏജന്റ്സ്& സെല്ലേഴ്‌സ് കോൺഗ്രസ്‌ ഇന്ന് തൊഴിലാളികളുടെ വീടിനു മുന്നിൽ പട്ടിണി സമരം നടത്തി. രാവിലെ 10 മണി മുതലാണ് സമരം നടത്തിയത്. ആശ്വാസധാനം 5000-/ രൂപ നൽകുക, ലോട്ടറി തൊഴിലാളികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കുന്ന നടപടി സ്വീകരിക്കുക, ഞറുക്കെടുപ്പ് ഉടൻ നടത്തുക, വാക്‌സിന് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ യു . പ്രകാശ്, ജനറൽ സെക്രട്ടറി ചിറയിൻകീഴ് താലൂക്ക് ശ്രീദേവി, ബാബു വർക്കല താലൂക്ക്, പ്രസിഡന്റ്‌ സുജാതൻ, ദാസൻ,
മെമ്പർമാരായ അടലറ്റ്, റീന തുടങ്ങിയവർ പങ്കെടുത്തു.