വൈദ്യുത വിതരണ രംഗം സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര നീക്കത്തിന് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിക്കരുതെന്ന് കേരള പവർ വർക്കേഴ്സ് കോൺഗ്രസ്

 

വൈദ്യുത വിതരണ രംഗം സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര നീക്കത്തിന് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിക്കരുതെന്ന് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (INTUC) പത്രകുറിപ്പിലൂടെ അറിയിച്ചു.സംസ്ഥാന വൈദ്യുത ബോർഡിന് 4200 കോടി രൂപ നഷ്ടമുണ്ടാക്കിയതിന്റെ കാരണങ്ങൾ പലതാണെന്ന് അവർ ചൂണ്ടിക്കാട്ടി.

I. കാലവഷ കെടുതി മൂലം II00 കോടി
2. രണ്ട് പ്രളയങ്ങൾ 1650 കോടി
3. ഓഖി ചുഴലിക്കാറ്റ് 920 കോടി
4.കോവിഡ് മഹാമാരി കാരണം റെവന്യൂ കളക്ഷൻ നിർത്തിവച്ചത് മൂലവും യദാസമയം മീറ്റർ റീഡിംഗ് നടത്താതെ ഉണ്ടായത് മൂലവും ആയ നഷ്ടം 670 കോടി

മേൽ പറഞ്ഞ ബാദ്ധ്യത പൊതു സമൂഹത്തിനായി കെ.എസ്. ഇ.ബി ഏറ്റെടുത്തിട്ടും 4200 കോടി രൂപയുടെ നഷ്ടം മാത്രമെ കടമെടുപ്പിന് തടസമായി വരുന്നുള്ളുവെന്നും ഈ സാഹചര്യത്തിൽ ഇത്തരം നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്. ഇ.ബി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെടാൻ കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (INTUC) സംസ്ഥാന കൗൺസിൽ യോഗം സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകരയെ ചുമതലപ്പെടുത്തി.

സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പോലും ഏറ്റെടുക്കാത്ത വാക്സിൻ ചലഞ്ച് ഏറ്റെടുത്ത കെ.എസ്. ഇ.ബി ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതക്ക് ഇത്തരം സ്വകാര്യവൽക്കരണ നീക്കങ്ങൾ കരിനിഴൽ വീഴ്ത്തുന്നു എന്നതും സ്ഥിരം തൊഴിൽ സംവിധാനം ഇതിലൂടെ നഷ്ടപ്പെടുമെന്ന ആശങ്കയും ജീവനക്കാർ പങ്കുവക്കുന്നതായും പ്രതീപ് നെയ്യാറ്റിൻകര അറിയിച്ചു.