കിളിമാനൂരിൽ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ ധർണ നടത്തി

 

കിളിമാനൂർ : തിരുവനന്തപുരം ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർധനവിനെതിരെ കിളിമാനൂർ ഏരിയാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ലുക്മാൻ അധ്യക്ഷതവഹിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് ഷാജഹാൻ സെക്രട്ടറി വത്സലൻ, നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിരാജ്, രാജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി സുനിൽ കൈരളി സ്വാഗതവും ജോയിൻ സെക്രട്ടറി ബാബു നന്ദിയും രേഖപ്പെടുത്തി