കിളിമാനൂർ എച്ച്‌.എസ്.എസിൽ ‘ഉമീദിന്’ തുടക്കം കുറിച്ചു

 

കിളിമാനൂർ:കൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഉമീദ്’ പദ്ധതിക്ക് ഈ വർഷം കിളിമാനൂർ ഗവ
.എച്ച്‌.എസ്. എസിൽ തുടക്കമായി. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ പങ്കാളിത്തത്തോടെ നാൽപ്പത്തിയാറ് വിദ്യാർത്ഥികൾക്കുള്ള പഠനോപകണങ്ങൾ കൈമാറി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിസ യു.ജെ, സൗഹൃദ ക്ലബ് കോർഡിനേറ്റർ അനിത ദേവി.എസ്, കൈറ്റ്സ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം അഖിൽ വിജയൻ, ഉമീദ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ആഷിക്ക്,വോളൻ്റിയർമാരായ ഗോപി കൃഷ്ണൻ,അനന്ദു എസ്. എസ്,ഡിവിൻ ജോർജ് എന്നിവർ പങ്കെടുത്തു.