കിളിമാനൂർ കെ എസ് ടി എ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

 

കിളിമാനൂർ : കെ എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്തുകൾക്ക് കൈമാറി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം നിർവ്വഹിച്ചു.സി പി ഐ എം ഏര്യാ സെക്രട്ടറി അഡ്വ.എസ് ജയചന്ദ്രൻ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് ഡി സ്മിതക്ക് പ്രതിരോധ ഉപകരങ്ങൾ കൈമാറി. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലേക്കാവശ്യമായ പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തതിനു പുറമേയാണിപ്പോൾ മാസ്ക്ക്, സാനിട്ടൈസർ, പി പി ഇ കിറ്റ്, ഫെയിസ് ഷീൽഡ്, ഹാന്റ് ഗ്ലൗസ് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരങ്ങൾ നൽകുന്നത്. നഗരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് , ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു, കെ എസ് ടി എ ജില്ല വൈസ് പ്രസിഡന്റ് ജവാദ് എസ്, ജില്ലാ എക്സിക്യൂട്ടിവ് കെ വി വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, ഉപജില്ലാ സെക്രടറി എസ് സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് അനൂപ് വി നായർ, കോവിഡ് ഹെൽപ് ഡസ്ക്ക് കൺവീനർ എസ് ഹരീഷ്ശങ്കർ,ആരോഗ്യ പ്രവർകർ എന്നിവർ പങ്കെടുത്തു.