കിളിമാനൂരിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 

കിളിമാനൂർ : കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കോവിഡ് വ്യാപനം. 40 പേർ ഒത്തുകൂടി കഴിയുന്ന ക്യാമ്പിൽ 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നിലവിൽ ക്യാമ്പിൽ തന്നെ ഇവരെ നിരീക്ഷണത്തിലാക്കി. ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നവരാണ് തൊഴിലാളികൾ എല്ലാവരും.