വാഹനയാത്രക്കാർക്ക് രാത്രിഭക്ഷണം വിതരണം ചെയ്തു

 

കിളിമാനൂർ : സംസ്ഥാന പാതയിൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമല ജംഗ്ഷൻ ഡിവൈഎഫ്ഐ, കിളിമാനൂർ ബ്ലോക്ക്‌ കമ്മിറ്റിയിലെ ഡിവൈഎഫ്ഐ പനപ്പാകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനയാത്രക്കാർക്ക് രാത്രിഭക്ഷണം നൽകി. മാവേലിക്കര എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എസ്.അരുൺകുമാർ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ രാത്രി 10മണിക്ക് പ്രവർത്തകർക്കൊപ്പം ചേർന്ന് ഭക്ഷണവിതരണത്തിൽ പങ്കാളിയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ബ്ലോക്ക്‌ സെക്രട്ടറിയുമായി ജിനേഷ്, കിളിമാനൂർ മേഖല സെക്രട്ടറി അനൂപ്, പ്രസിഡന്റ് ശ്രീക്കുട്ടൻ,മേഖല ട്രഷറർ അരുൺ,യൂണിറ്റ് സെക്രട്ടറി ഭാഗ്യോദയൻ, യൂണിറ്റ് പ്രസിഡന്റ്,നിതിൻ, സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി ടി. സജീവ്, വാർഡ് മെമ്പർ സുമാദേവി തുടങ്ങിയവർ പങ്കെടുത്തു.100 ഓളം ഭക്ഷണപോതികളാണ് പനപ്പാകുന്ന് യൂണിറ്റ് കമ്മിറ്റി വിതരണം ചെയ്തത്.