പനപ്പാംകുന്ന് ഭാഗങ്ങളിൽ അണുനശികരണം നടത്തി

 

കിളിമാനൂർ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചവരുടെ വീടും പരിസരവും പനപ്പാംകുന്ന് ജംഗ്ഷൻ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന കടകൾ, എടിഎം , സ്കൂൾ എന്നീ സ്ഥലങ്ങൾ അണുവിമുക്തമാക്കി.

ഡിവൈഎഫ്ഐ കിളിമാനൂർ മേഖല ട്രഷറർ അരുൺ കൃഷ്ണ സിപിഐ (എം )പനപ്പാംകുന്ന് ബ്രാഞ്ച് സെക്രട്ടറി സജീവ്, വാർഡ് മെമ്പർ സുമാദേവി, ഡിവൈഎഫ്ഐ പനപ്പാംകുന്ന് യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്‌ തുടങ്ങിയവർ നേതൃത്വം നൽകി