കിളിമാനൂരിൽ പച്ചക്കറി വ്യാപാരികൾ തമ്മിൽ വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു, ഒരാൾ അറസ്റ്റിൽ

 

കിളിമാനൂർ :കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ തർക്കത്തിനിടെ കുത്തിപ്പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പഴയകുന്നുമ്മേൽ, പുതിയകാവ് ചെവളമഠം തുമ്പോട് പുത്തൻവീട്ടിൽ ഷിബു (46)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 8ന് രാത്രി 7:30 മണിയോടെ പുതിയകാവ് ജംഗ്ഷനിലാണ് സംഭവം. പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ തർക്കത്തിൽ കിളിമാനൂർ അയ്യപ്പൻകാവ് രജി ഭവനിൽ രതീഷ് (34) നാണ് കുത്തേറ്റത്.

കിളിമാനൂർ ഐ.എസ്.എച്ച്. ഒ എസ് സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ് ടി.ജെ, സവാദ് ഖാൻ, എസ്. സി.പി. ഒ മനോജ്, സിപിഒമാരായ റിയാസ്, സഞ്ജീവ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.